പ്രസവവേദന സഹിക്കാന്‍ കഴിയാതെ കിണറ്റില്‍ച്ചാടിയ യുവതിയും കിണറ്റില്‍വച്ചു പിറന്ന കുഞ്ഞും മരിച്ചു.
മഹാരാഷ്ട്രയിലെ അമരാവതിക്കടുത്ത് സെന്തുര്‍ജന ഘട്ട് പട്ടണത്തില്‍ ചൊവ്വാഴ്ച രാത്രിയാണു സംഭവംനടന്നത്.
തോട്ടം ജോലിനോക്കാരനായ രാജു കുമാര്‍ എന്നയാളിന്റെ ഭാര്യ സാവിത്രിയാണു പ്രസവവേദന സഹിക്കാനാകാതെ കിണറ്റില്‍ചാടിയത്. കിണറ്റിനുള്ളില്‍വച്ച് പ്രസവിച്ചെങ്കിലും അമ്മയും കുഞ്ഞും മരിച്ചു.
ചൊവ്വാഴ്ച രാവിലെ സാവിത്രിക്കു പ്രസവവേദനയാരംഭിച്ചപ്പോള്‍തന്നെ രാജ്കുമാര്‍ വൈദ്യസഹായത്തിനു തൊട്ടടുത്തുള്ള പ്രാഥമികാശുപത്രിയിലെത്തിയെങ്കിലും ആരും സഹായത്തിനെത്തിയില്ല.
രാജ്കുമാര്‍ വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ സാവിത്രിയെ കണ്ടെത്താനായില്ല. തുടര്‍ന്നു നടത്തിയ തെരച്ചിലിലാണ് ബുധനാഴ്ച രാവിലെ സാവിത്രിയുടേയും കുഞ്ഞിന്റേയും മൃതദേഹങ്ങള്‍ കിണറ്റില്‍ കണ്ടെത്തിയത്.